experience of students from trivandrum university college<br />ഒരുത്തിന്റെ ചങ്കില്‍ കത്തികൊണ്ട് കുത്തി സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും അരക്കിട്ടുറപ്പിച്ച യുവ സഖാക്കള്‍ക്ക് ആദ്യമെ ഒരു റെഡ് സല്യൂട്ട്.ചോര പുതക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതായിരിക്കും അല്ലേ. സ്വന്തം പാര്‍ട്ടിയിലെ തന്നെ ഒരുത്തന്റെ നെഞ്ചത്തോട്ട് തന്നെ കേറണം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പുറത്തറിയാതെ മൂടി കിടന്ന അക്രമത്തിന്റെ ഇരുണ്ട കഥകള്‍ പറയാനുണ്ട് വിദ്യ ചൊല്ലിക്കൊടുത്ത് ഇരുട്ടകറ്റേണ്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ ചുവരുകള്‍ക്ക്. അഖിലിനെ കുത്തി വീഴ്ത്തിയത് ഏറ്റവും ഒടുവിലത്തെ ക്രൂരതയുടെ പേടിപ്പെടുത്തുന്ന മുഖം