Iran: Clashes Near Western Border, Cargo Ship Sinking in Caspian Sea<br />ഗള്‍ഫ് മേഖലയില്‍ ഇറാന് കഷ്ടകാലമാണ് ഇപ്പോള്‍. ജലാതിര്‍ത്തിയില്‍ അമേരിക്കയും ബ്രിട്ടനും സൈനികരെ തമ്പടിച്ച് നിര്‍ത്തിയിരിക്കുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇറാന്‍ മേഖലയ്ക്ക് മൊത്തം ഭീഷണിയാണെന്ന് വരുത്താന്‍ അമേരിക്കയും ബ്രിട്ടനും കൊണ്ടുപിടിച്ച ശ്രമം തുടരുകയാണ്.