മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അരുണ്‍ ജയ്റ്റ്ലി (66) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ഓഗസ്റ്റ് ഒൻപത് മുതൽ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 12.07 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.<br /><br />എ.ബി.വാജ്പേയ്, നരേന്ദ്ര മോദി മന്ത്രിസഭകളിൽ മന്ത്രിപദം അലങ്കരിച്ച ജയ്റ്റ്ലി പ്രതിപക്ഷ നേതാവ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്നീ പദവികളിലും തിളങ്ങിയ വ്യക്തിത്വമാണ്. ഒന്നാം എൻഡിഎ സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം.<br /><br />ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ജയ്റ്റ്ലി അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിട്ടുണ്ട്. 1973-ൽ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്.