Surprise Me!

ജയ്റ്റ്ലി എന്ന പ്രതിഭാശാലി

2019-08-24 1 Dailymotion

അരുണ്‍ ജയ്റ്റ്ലി ഒരു പ്രതിഭാസമായിരുന്നു. നിയമലോകത്തും രാഷ്ട്രീയത്തിലും ഭരണത്തിലും വ്യക്തിബന്ധങ്ങളിലും വ്യത്യസ്ഥമായ ഔന്നത്യവും അന്തസും കാത്ത പ്രതിഭാശാലി. മിതഭാഷിയും സൗമ്യനും. എന്നാൽ നിലപാടുകളിൽ വിട്ടുവീഴ്ചയില്ല. എതിരാളികൾക്കു പോലും പ്രിയങ്കരനും. ഏതു പ്രതിസന്ധികളിലും നിസാരമായി പരിഹാരം കാണാനും സമവായം ഉണ്ടാക്കാനുമുള്ള ജയ്റ്റ്ലിയുടെ കഴിവ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജയ്റ്റ്ലിയുടെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണ്.<br /><br />കൂർമതയുള്ള വാദമുഖങ്ങളും തന്ത്രങ്ങളുമായിരുന്നു രാജ്യത്തെ ഏറ്റവും മികച്ച വക്കീലന്മാരിലും ഭരണക്കാരിലും ജയ്റ്റ്ലിയെ മുന്പനാക്കിയത്. എന്തുകാര്യം ചെയ്താലും അത് ഏറ്റവും നന്നായി, മികവോടെ, പൂർണതയോടെ ചെയ്യണമെന്ന ആഗ്രഹമാണ് ജയ്റ്റ്ലിയെ കൂടുതൽ മികവുറ്റ നേതാവാക്കിയത്.

Buy Now on CodeCanyon