ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 വിജയത്തോടടുക്കുന്നു. ഓർബിറ്ററിൽനിന്നു കഴിഞ്ഞ ദിവസം വേർപെട്ട് സ്വതന്ത്രസഞ്ചാരമാരംഭിച്ച ലാൻഡറി(ചന്ദ്രോപരിതലത്തിലിറങ്ങുന്ന പേടകഭാഗം)ന്റെ രണ്ടാമത്തെ ദിശാക്രമീകരണവും വിജയകരമായി പൂർത്തിയാക്കി. <br /><br />ഇന്നലെ പുലർച്ചെ 3.45നാണു ഒന്പതു സെക്കൻഡ് കൊണ്ടു ഭ്രമണപഥം താഴ്ത്തിയത്. ഇതോ ടെ 35 കിലോമീറ്ററും ഏറ്റവും കൂടിയ ദൂരം 101 കിലോമീറ്ററുമായി. ഒാർബിറ്റർ നിലവിലെ ഭ്രമണപഥത്തിൽ തന്നെയാണ് തുടരുന്നത്.<br />
