Surprise Me!

സമാനതകളില്ലാത്ത താരം വിരാട് കോഹ്‌ലി!

2019-09-20 0 Dailymotion

#ViratKohli #SachinTendulkar #KapilDev പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള പ്രകടനമാണ് ഇന്ത്യന്‍ ക്യാപ്‌ടന്‍ വിരാട് കോഹ്‌ലി നടത്തുന്നത്. ക്യാപ്‌ടന്‍സിയുടെ സമ്മര്‍ദ്ദം ഉള്ളപ്പോള്‍ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം നടത്തി മുന്നേറുകയാണ് ഇന്ത്യന്‍ താരം. ഈ വിസ്മയ പ്രകടനം കണ്ട് ക്രിക്കറ്റിലെ മുന്‍ രാജാക്കന്‍‌മാര്‍ പോലും അമ്പരക്കുകയാണ്.<br /><br />സാക്ഷാല്‍ കപില്‍ ദേവാണ് തന്‍റെ അമ്പരപ്പ് ഒടുവിലായി പങ്കുവച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ നേട്ടങ്ങളുടെ അരികില്‍ പോലും ആരെങ്കിലും എത്തുമെന്ന് താന്‍ പ്രതീക്ഷിച്ചതല്ലെന്നും വിരാട് കോഹ്‌ലി തന്നെ ഞെട്ടിച്ചുവെന്നുമാണ് കപില്‍ ദേവ് വ്യക്തമാക്കുന്നത്. സമാനതകളില്ലാത്ത പ്രകടനമാണ് കോഹ്‌ലി നടത്തുന്നത്. കരിയറിന്‍റെ മധ്യത്തില്‍ നില്‍ക്കുമ്പോള്‍ കോഹ്‌ലിയെക്കുറിച്ച് എന്തെങ്കിലും പറയുന്നത് ശരിയല്ല. ഇനിയുമേറെ ദൂരം സഞ്ചരിക്കാനുള്ള താരമാണ് വിരാട് കോഹ്‌ലിയെന്നും കപില്‍ ദേവ് പറയുന്നു.<br /><br />ലോകക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഔന്നത്യം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണെന്നാണ് ഏവരും ധരിച്ചിരുന്നത്. എന്നാല്‍ സച്ചിനെയും മറികടക്കുന്ന പ്രകടനത്തിലൂടെ വിസ്മയതാരമായി മാറിയിരിക്കുകയാണ് കോഹ്‌ലി.

Buy Now on CodeCanyon