മമ്മൂട്ടി നായകനാകുന്ന ‘മാമാങ്ക’ത്തിന്റെ ഗ്രാഫിക്കൽ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിട്ടാണ് മാമാങ്കം റിലീസിനൊരുങ്ങുന്നത്. അത്യാവശ്യം ഹൈപ്പിലാണ് സിനിമ ഒരുങ്ങുന്നത്. മാമാങ്കം മലയാളാത്തിലെ ബാഹുബലി അല്ലെന്ന് തുറന്നു പറയുകയാണ് സംവിധായകൻ എം പദ്മകുമാർ.<br /><br />മലയാളസിനിമയുടെ പരിമിതിയില്‍നിന്നുകൊണ്ട് ചരിത്രത്തോട് നീതിപുലര്‍ത്തി ഒരുക്കുന്ന വാര്‍ ഫിലിമായിരിക്കും മാമാങ്കം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന യുദ്ധവും പ്രണയവും സംഗീതവും എല്ലാമുള്ളൊരു സിനിമ. ബാഹുബലി പോലൊരു ചിത്രമല്ല മാമാങ്കം. ചിത്രത്തെ ഇമോഷണല്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പരിഗണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.- സംവിധായകൻ പറയുന്നു. #Mamangam #Mammookka #Mammootty #Cinema #Bahubali
