#Pant #Kohli #BCCI #TeamIndia ഇന്ത്യന്‍ ടീമിനെ ഇതുവരെ ആശങ്കപ്പെടുത്തിയിരുന്ന പ്രധാന പ്രശ്‌നം നാലാം നമ്പര്‍ ബാറ്റ്‌സ്‌മാനെ കണ്ടെത്തുന്നതായിരുന്നു. ലോകകപ്പില്‍ പോലും പരിഹാരം കാണാന്‍ സാധിക്കാതിരുന്ന പ്രശ്‌നം. എന്നാല്‍, നാലാം നമ്പര്‍ മാത്രമല്ല ഇന്ത്യന്‍ ടീമിനെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്.<br /><br />സെലക്‍ടര്‍മാരും ബി സി സി ഐയും പ്രതീക്ഷയോടെ കണ്ടിരുന്ന ഋഷഭ് പന്തിന്റെ പരിതാപകരമായ പ്രകടനമാണ് ടീമിനാകെ ബാധ്യതയാകുന്നത്. നിര്‍ണായക ഘട്ടങ്ങളില്‍ അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന യുവതാരം പരിശീലകന്‍ രവി ശാസ്‌ത്രിയുടെയും ക്യാപ്‌റ്റന്‍ കോഹ്‌ലിയുടെയും കണ്ണിലെ കരടായി കഴിഞ്ഞു.