pala by election result udf facing big problems on loss<br />ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ ഒരൊറ്റ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കാറ്റില്‍ പറത്തിയിരിക്കുകയാണ് എല്‍ഡിഎഫ്. 2247 വോട്ടിന്റെ ചരിത്ര വിജയത്തിലൂടെ പാല പിടിച്ചെടുത്തിരിക്കുകയാണ് മാണി സി കാപ്പന്‍. എന്നാല്‍ എല്‍ഡിഎഫിന്റെ അടിത്തറ ഈ ജയം ശക്തമാക്കിയപ്പോള്‍, യുഡിഎഫിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. പരസ്പരമുള്ള ആരോപണങ്ങള്‍ യുഡിഎഫില്‍ ആരംഭിച്ചിണ്ട്. അതേസമയം ബിജെപിയുടെ വോട്ടില്‍ 6500 വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ വോട്ടുകള്‍ ആര്‍ക്കാണ് ലഭിച്ചതെന്ന ചോദ്യം യുഡിഎഫില്‍ ഉയരുന്നു