Koodathai case: jolly's confession is another drama?<br />തുടക്കം മുതല്‍ തന്നെ സസ്‌പെന്‍സും ദുരൂഹതയും ഒരുപോലെ നിറഞ്ഞ് നില്‍ക്കുന്നതാണ് കൂടത്തായി കൊലപാതക പരമ്പര. ചുരുളുകള്‍ ഓരോന്ന് അഴിക്കുന്തോറും കൂടുതല്‍ കുരുക്കുകളും വെല്ലുവിളികളുമാണ് അന്വേഷണ സംഘം അഭിമുഖീകരിക്കുന്നത്. മുഖ്യപ്രതി ജോളിക്കെതിരെ പരമാവധി തെളിവുകള്‍ കണ്ടെത്തി കൊലയാളിയെ മണിചിത്രത്താഴിട്ട് പൂട്ടാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. എന്നാല്‍ പോലീസിന്റെ എല്ലാ കുരുക്കുകളേയും ഭേദിച്ച് ഒരു പോറലും കൂടാതെ രക്ഷപ്പെടാന്‍ ജോളിയൊരുക്കുന്നത് വന്‍ തന്ത്രങ്ങളാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
