കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തെ തുടര്‍ന്ന് സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന ബ്രിട്ടനിലെ ഉപയോക്താക്കള്‍ക്ക് അഞ്ച് ലക്ഷം പൗണ്ട് ( ഏകദേശം 9.92 കോടി രൂപ) ഫെയ്സ്ബുക് നഷ്ടപരിഹാരം നല്‍കും. ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗിന് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. വൈകാതെ മറ്റു രാജ്യങ്ങളിലെ ഉപയോക്താക്കൾക്കും നഷ്ടപരിഹാരം നൽകേണ്ടിവരും. ബ്രിട്ടനിലെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണേഴ്‌സ് ഓഫിസാണ് ഒരു വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ നഷ്ടപരിഹാരത്തിന് ഫെയ്സ്ബുക് മേധാവി സമ്മതിച്ച വിവരം അറിയിച്ചത്.
