Surprise Me!

വാട്സാപ് ഗ്രൂപ്പുകളിൽ ആളെ ചേർക്കാനും ഇനി നിയന്ത്രണം

2019-11-08 0 Dailymotion

ടെക് ലോകത്തെ ഏറ്റവും ജനപ്രിയ സോഷ്യൽമീഡിയ ആപ്പാണ് വാട്സാപ്. വാട്സാപ് വഴിയുള്ള മെസേജുകളും ഫയല്‍ കൈമാറ്റങ്ങളും ഉപയോക്താക്കളും ദിവസവും കൂടിവരികയാണ്. പേഴ്സണൽ മെസേജുകളും ഗ്രൂപ്പ് പോസ്റ്റ് നോട്ടിഫിക്കേഷനുകളും കൈകാര്യം ചെയ്യാനാകാതെ പലപ്പോഴും ഫോണുകൾ ഹാങ്ങാവുന്നു. ഇതിൽ ഏറ്റവും വലിയ തലവേദന ഗ്രൂപ്പുകൾ തന്നെയാണ്. മൊബൈൽ നമ്പർ കിട്ടിയാൽ അഡ്മിന് ആരെയും ഒരു ഗ്രൂപ്പില്‍ ചേർക്കാമെന്നതിനാൽ അറിയുന്നവരെയും അറിയാത്തവരെയും വിവിധ ഗ്രൂപ്പുകളില്‍ ചേർക്കുന്നത് പതിവായിരുന്നു. അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ തന്നെ വാട്സാപ് ഗ്രൂപ്പുകളില്‍ ഒരാളെ ചേർക്കാം എന്നതായിരുന്നു ഇതുവരെയുള്ള നിലപാട്. എന്നാൽ ഗ്രൂപ്പ് ഫീച്ചറിൽ വൻ മാറ്റങ്ങളാണ് വാട്സാപ് വരുത്തിയിരിക്കുന്നത്. ആഗോള തലത്തിലാണ് വാട്സാപ് ഗ്രൂപ്പിലെ പരിഷ്കരിച്ച് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.<br />

Buy Now on CodeCanyon