ടി20യിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് സ്ഥാനത്ത് നിന്നും ശിഖർ ധവാനെ പുറത്താക്കണമെന്നും പകരം കെ എൽ രാഹുലിനെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ഓപ്പണിങ് താരം കൃഷ്ണമാചാരി ശ്രീകാന്ത്. <br />കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ധവാൻ വളരെ മോശമായ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പറഞ്ഞ ശ്രീകാന്ത് പകരം കെ എൽ രാഹുൽ രോഹിത് ശർമ്മ കൂട്ടുകെട്ടിന് ടീമിന്റെ ഓപ്പണിങ് ചുമതല നൽകണമെന്നും ആവശ്യപ്പെട്ടു.