Surprise Me!

ദാമുവിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവുകൾ !

2019-12-11 2 Dailymotion

മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് ദേശീയ പ്യുരസ്കാരം വരെ സ്വന്തമാക്കിയ അഭിനയതാവാണ് സുരാജ് വെഞ്ഞാറമൂട്. നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന സൂരാജ് കഥപാത്രം ചട്ടമ്പിനാട് എന്ന മമ്മൂട്ടി ചിത്രത്തിലെ ദശമുലം ദാമുവാണ്. ഭീരുവായ ഒരു ഗുണ്ടയായി എത്തിയ ദശമൂലത്തിന്റെ ഓരോ എക്സ്‌പ്രെഷനുകളും ആളുകളിൽ ചിരിപടർത്തി. ട്രോളുകളിൽ പല രൂപത്തിലും ഭാവത്തിലും ഇപ്പോൾ ദശമൂലത്തെ കാണാനാകും. <br /> <br />സുരാജിന്റെ ദശമൂലം ദാമു തിരികെയെത്തുന്ന കാര്യം അടുത്തിടെയാണ് സംവിധായകന്‍ ഷാഫി അറിയിച്ചത്. ദശമൂലം ദാമു കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ വാർത്ത പുറത്തുവന്നതോടെ ദശമൂലത്തിന്റെ ആരാധകരും വലിയ കാത്തിരിപ്പിലാണ്. ആരാധകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമയെടുക്കാൻ തീരുമാനിച്ചത് എന്ന് ഒരു അഭിമുഖത്തിൽ ഷാഫി വ്യക്തമാക്കിയിരുന്നു. <br /> <br />മുന്‍പ് ഞാനും സുരാജും ചടങ്ങുകളിലെല്ലാം ഒരുമിച്ച്‌ പങ്കെടുക്കുമ്പോള്‍ എല്ലാവരും ചോദിച്ചിരുന്നൊരു കാര്യമാണ് ദാമുവിനെ വെച്ചുളള സിനിമ. തുടര്‍ന്ന് ഞങ്ങള്‍ ഈ പ്രോജക്ടുമായി മുന്നോട്ട് പോവുകയായിരുന്നു. ചട്ടമ്പിനാടില്‍ നിന്നും വേറിട്ടുനില്‍ക്കുന്നൊരു ചിത്രമായിരിക്കും ഇത്. ദാമു മറ്റൊരു ഗ്രാമത്തിലേക്ക് പോകുന്നതും തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവവികാസങ്ങളുമായിരിക്കും ചിത്രത്തില്‍ കാണിക്കുക ഷാഫി പറഞ്ഞു.

Buy Now on CodeCanyon