ഗവര്‍ണര്‍ ഗോ ബാക്ക്, നിയമസഭയില്‍ നാടകീയ നീക്കങ്ങള്‍<br /><br />നയപ്രഖ്യാപന പ്രസംഗം നടത്താന്‍ നിയമസഭയിലേക്ക് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് പ്രതിപക്ഷം. ഗവര്‍ണറെ സ്വീകരിക്കുന്ന ചടങ്ങിനിടെയാണ് പ്രതിപക്ഷം ഗോബാക്ക് വിളികളുമായി വന്‍ പ്രതിഷേധം ഉയര്‍ത്തിയത്. ഗവര്‍ണറെ സഭയിലേക്ക് കടക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷത്തെ അംഗങ്ങള്‍ വഴിയില്‍ തടയുകയായിരുന്നു.<br /><br />