ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റും പരാജയപ്പെട്ട് പരമ്പര നഷ്ടമായതിന്റെ നിരാശയിലാണ് ക്രിക്കറ്റ് ലോകം. വിരാട് കോഹ്ലി അടക്കമുള്ള താരങ്ങളുടെ മോശം പെർഫോമൻസിനെതിരെ ആരാധകരും വിമർശകരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഇന്ത്യന്‍ പേസ് നിരയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് സമയമായെന്ന് നായകന്‍ വിരാട് കോഹ്ലി തുറന്നു പറയുന്നു.

ഇന്ത്യന്‍ പേസര്‍മാര്‍ക്ക് പ്രായമേറി വരികയാണെന്നും ശക്തവും കരുത്തരുമായ അടുത്ത തലമുറയെ വാർത്തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിലെ പേസർമാർക്ക് പ്രായമേറി വരികയാണെന്ന കാര്യം മാനേജ്മെന്റ് മനസിലാക്കണമെന്നും ഇവർക്ക് പകരക്കാരെ കൊണ്ടുവരണമെന്നും കോഹ്ലി പറഞ്ഞു.

പുതിയ ആളുകൾ ഇപ്പോഴുള്ള പേസർമാർക്ക് ശക്തമായ പകരക്കാർ ആയിരിക്കണം. ഇവരുടെ അഭാവം ടീം അറിയാൻ പോലും പാടില്ല. അത്രയ്ക്ക് ശക്തരായവരെയായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഡിപ്പാര്‍ട്‌മെന്റാണ് പേസര്‍മാരുടേത്.

ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരടങ്ങുന്ന പേസർ നിര ടീം ഇന്ത്യയുടെ ഒരു ശക്തി തന്നെയാണ്. ഉമേഷ് യാദവ്(33) ഇഷാന്ത് ശര്‍മ(32) മുഹമ്മദ് ഷമി(30) എന്നിവർക്ക് പകരക്കാരെ കണ്ടെത്തേണ്ട സമയമായെന്നാണ് കോഹ്ലി സൂചിപ്പിക്കുന്നത്.
#ViratKohli