കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജനങ്ങളെല്ലാവരും ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഏറ്റെടുത്ത് പടക്കങ്ങളും മറ്റ് വസ്തുക്കളും പൊട്ടിക്കുകയും കത്തിക്കുകയും ചെയ്തതോടെ ബില്‍ഡിംഗിന് തീപ്പിടിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്.
