Ziva turns makeup artist for MS Dhoni<br />ക്യാപ്റ്റന്‍ കൂളിന്റെ മടിയില്‍ ഇരുന്ന് ശ്രദ്ധയോടെ താരത്തിന് മേക്കപ് ചെയ്ത് കൊടുക്കുന്ന കുട്ടി സിവയുടെ വീഡിയോ ആണ് ട്രെന്‍ഡിങ് ആകുന്നത്. അച്ഛന്റെ മുഖത്ത് മേക്കപ് ചെയ്യുന്ന കുഞ്ഞ് കുസൃതിക്കാരിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ധോണിയുടെ തന്നെ ഹെയര്‍ സ്‌റ്റൈലിസ്റ്റായ സപ്ന ഭവ്നാനിയാണ്. 'എന്റെ പണി പോയി എന്നാണ് തോന്നുന്നത്' എന്ന അടിക്കുറിപ്പോടെയാണ് സപ്ന വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.