Surprise Me!

കൊവിഡ്-19; കാറിനകത്ത് സുരക്ഷ കവചങ്ങളൊരുക്കി മാരുതി

2020-05-28 29 Dailymotion

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ വലിയ മാറ്റമാണ് ജീവിത രീതികളില്‍ പോലും ഉണ്ടായിരിക്കുന്നത്. നമ്മുടെ യാത്രകളിലും നാം ഉപയോഗിക്കുന്ന ഓരോ സാധനങ്ങളിലും ഇനി അതിന്റെയെല്ലാം പ്രതിഫലനം ഉണ്ടാകുകയും ചെയ്യും. വാഹനങ്ങള്‍ വിറ്റഴിക്കുന്നതുപോലെതന്നെ അതില്‍ യാത്ര ചെയ്യുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കുക എന്നതും ഇപ്പോള്‍ ഓരോ നിര്‍മ്മാതാവിനും വലിയ വെല്ലുവിളിയാണ്. ഇവിടെയാണ് രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി വ്യത്യസ്തരാകുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി കമ്പനി പുതിയ കുറച്ച് ഉത്പന്നങ്ങള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. കാര്‍ ക്യാബിന്‍ പ്രൊട്ടക്ടീവ് പാര്‍ട്ടീഷന്‍, ഫേയ്‌സ് വൈസര്‍, ഡിസ്‌പോസബിള്‍ കണ്ണട എന്നിങ്ങനെ ഏതാനും ഉപകരണങ്ങളാണ് കമ്പനി അവതരിപ്പിച്ചത്.

Buy Now on CodeCanyon