Surprise Me!

ടർബോ V6 ഡീസൽ എഞ്ചിനുമായി പുതുതലമുറ ലാൻഡ് ക്രൂയിസർ എത്തിയേക്കും

2020-05-30 50 Dailymotion

പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ വിപണിയിൽ എത്തുന്നതിനെക്കുറിച്ചുള്ള ധാരാളം വാർത്തകളാണ് പുറത്തുവരുന്നത്. അതിൽ ഏറ്റവും ഒടുവിലുത്തേത് എഞ്ചിനെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ്. നിലവിലെ നാല് സിലിണ്ടർ യൂണിറ്റിന് പകരമായി V6 എഞ്ചിൻ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഒരു ഡീസൽ എഞ്ചിന്റെ സാധ്യതയെക്കുറിച്ചും ടൊയോട്ട പഠിച്ചുവരികയാണ്. ഫോർച്യൂണർ, ഹിലുഎക്‌സ്, പ്രാഡോ എന്നീ മോഡലുകളിൽ നിലവിലുള്ള 2.8 ലിറ്റർ GD6 യൂണിറ്റിന്റെ പരിഷ്ക്കരിച്ച പതിപ്പായിരിക്കുമെന്നാണ് സൂചന. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 1997-ന് ശേഷം 80 സീരീസിന്റെ ഉത്പാദനം അവസാനിച്ചതിനു ശേഷം ലാൻഡ് ക്രൂസർ 300 ആദ്യമായി നാല് സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കും.

Buy Now on CodeCanyon