Surprise Me!

കാത്തിരിപ്പിന് വിരാമം, പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ

2020-06-04 53 Dailymotion

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. പുതിയ മോഡലിന് പുതിയ ഫ്രണ്ട്, റിയർ ഡിസൈൻ, കൂടുതൽ ശക്തമായ എഞ്ചിൻ, ടവിംഗ് കപ്പാസിറ്റി എന്നിവ ലഭിച്ചതാണ് ഏറ്റവും ആകർഷകം. പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ഉത്സവ സീസണോടു കൂടി ഇന്ത്യൻ വിപണിയിലെത്തും. ടൊയോട്ട ഫോർച്യൂണറിന്റെ 2015 ലെ ആദ്യ ആമുഖത്തിനുശേഷം ലഭിക്കുന്ന ഏറ്റവും വലിയ നവീകരണമാണിത്. ഓസ്‌ട്രേലിയയിലും തായ്‌ലൻഡ് ഉൾപ്പെടെയുള്ള മറ്റ് ദക്ഷിണേഷ്യൻ വിപണികളിലും കമ്പനി ആദ്യമായി എസ്‌യുവി പുറത്തിറക്കും. പരിഷ്ക്കരിച്ച ടൊയോട്ട ഹിലക്‌സും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Buy Now on CodeCanyon