Surprise Me!

2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

2020-06-04 285 Dailymotion

2020 ഓഗസ്റ്റ് മാസത്തോടെ മഹീന്ദ്രയുടെ ജനപ്രിയ വാഹനം ഥാറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഉടന്‍ വിപണിയില്‍ എത്തുന്ന പുതിയ ഥാറിനായുള്ള ബുക്കിങ് ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ബുക്കിംങ് തുക സംബന്ധിച്ച് ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. അതോടൊപ്പം കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകളും ലഭ്യമായിട്ടില്ല. മഹീന്ദ്രയില്‍ നിന്നും വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് 2020 ഥാര്‍. ഒരു വര്‍ഷമായി പരീക്ഷണയോട്ടം നടത്തുന്ന ഥാറിന്റെ രണ്ടാം തലമുറ അടിമുടി മാറ്റങ്ങളുമായാണ് എത്തുന്നത്. സോഫ്റ്റ് ടോപ്പ് പതിപ്പില്‍ മാത്രം എത്തിയിരുന്ന വാഹനത്തിന്റെ, ഹാര്‍ഡ് ടോപ്പ് പതിപ്പും ഇത്തവണ എത്തുന്നുണ്ടെതാണ് മറ്റൊരു സവിശേഷത. ഹാര്‍ഡ് ടോപ്പ് കൂടി എത്തുന്നതോടെ വാഹനത്തിന് ആവശ്യക്കാര്‍ ഏറുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.

Buy Now on CodeCanyon