Surprise Me!

2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2020-06-09 14 Dailymotion

<br />കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ അന്താരാഷ്‌ട്ര മോഡലുകളിൽ ഒന്നാണ് സാന്റാ ഫെ. അടുത്തിടെ എസ്‌യുവിയുടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും കമ്പനി അവതരിപ്പിച്ചു. എന്നാൽ ഈ പരിഷ്ക്കരണം ഒരു മുഖംമിനുക്കലിനേക്കാൾ കൂടുതലാണെന്നതാണ് യാഥാർഥ്യം. കാറിന്റെ വലിപ്പവും കൂടുതൽ ആകർഷകമായ പുതിയ സ്റ്റൈലിഗും തന്നെയാണ് കാരണം. കൂടാതെ നിലവിലെ മോഡലിനുള്ളതിനേക്കാൾ ഉപകരണങ്ങളും ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഹ്യുണ്ടായിയുടെ ആദ്യത്തെ എസ്‌യുവി എന്ന ഖ്യാതിയാണ് സാന്റാ ഫെയ്ക്കുള്ളത്. ആദ്യ തലമുറ മോഡൽ അതിന്റെ പ്രായോഗികതയ്ക്കും വിശ്വാസ്യതയ്ക്കും പ്രശസ്തി നേടിയപ്പോൾ 2020 മോഡൽ ഓഫർ ചെയ്യുന്ന സാങ്കേതികവിദ്യയുടെ കാര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ സജ്ജമാക്കുന്നു.

Buy Now on CodeCanyon