ആടിയുലയുന്ന ഈ തെങ്ങിന്റെ ദൃശ്യം പറയും ഭീകരത<br /><br />തിങ്കളാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുംബൈയിൽ ജനജീവിതം താറുമാറായി. മണിക്കൂറിൽ 107 കിലോമീറ്റർ വേഗത്തിലാണ് മുംബൈയിലും സമീപ പ്രദേശങ്ങളിലും കാറ്റു വീശുന്നത്. വീടിനുള്ളിൽത്തന്നെ കഴിയണമെന്നും അടിയന്തര ആവശ്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂയെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദേശിച്ചു.
