Will MS Dhoni join BJP after retiring?<br />തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് ധോണി മടങ്ങുമെന്ന് ആരാധാകര്‍ പ്രതീക്ഷിച്ചിരിക്കെയായിരുന്നു രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച മത്സരമാണ് അന്താരാഷ്ട്ര ടൂര്‍ണമെന്റിലെ ധോണിയുടെ അവസാന മത്സരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെ ഇനിയുള്ള അദ്ദേഹത്തിന്റെ നീക്കം എന്താണെന്ന് സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.