Gordon Ramsay Wants to Open a Restaurant in India, and Kerala May Be the Location<br />ഗോര്‍ഡന്‍ ജയിംസ് റാംസെ... ഭക്ഷണ പ്രിയരായവര്‍ക്ക് ഇദ്ദേഹത്തെ അറിയാതിരിക്കാന്‍ തരമില്ല.പാചകത്തിലൂടെ 'സെലിബ്രിറ്റി' ആയി മാറിയ ആളാണ് റാംസെ.റാംസെയുടെ പല രുചികളും ലോകപ്രശസ്തമാണ്. റെസ്റ്റോറന്റര്‍, എഴുത്തുകാരന്‍, ടെലിവിഷന്‍ താരം ഇങ്ങനെ പല പല വിശേഷണങ്ങളും ഈ ബ്രിട്ടീഷ് ഷെഫിനോട് ചേര്‍ത്ത് വയ്ക്കാം. ജനിച്ചത് സ്‌കോട്ട്ലന്‍ഡിലാണെങ്കിലും വളര്‍ന്നത് ഇംഗ്ലണ്ടിലാണ്. നിരവധി കുക്കിങ്ങ് ഷോകളിലും റിയാലിറ്റി ഷോകളിലൂടെയും സെലിബ്രിറ്റി ലെവല്‍ ഉയര്‍ത്തിയ റാംസെക്ക് പാചക രംഗത്തെ പല ഉയര്‍ന്ന റാങ്കുകളും സ്റ്റാറുകളും ലഭിച്ചിട്ടുണ്ട്.