Actor Vijay In Politics? He 'Appears' As Tamil Nadu CM
തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവെ ഇളയദളപതി വിജയുടെ പോസ്റ്ററുകള്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടു. വിജയിനെ മുഖ്യമന്ത്രിയായി ചിത്രീകരിച്ച് കൊണ്ടുള്ള പോസ്റ്ററുകളാണ് തമിഴ്നാട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ആരാകും അടുത്ത മുഖ്യമന്ത്രി എന്ന തമ്മിലടി തമിഴ്നാട്ടില്‍ സജീവമായിരിക്കെയാണ് വിജയ് പോസ്റ്റുകള്‍ വന്നിരിക്കുന്നത്. സൂപ്പര്‍ താരം രജനീകാന്തും കമല്‍ഹാസനും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ സന്നാഹങ്ങളുമായി മത്സരിക്കുന്നുണ്ട്. ഇതിനിടയില്‍ വിജയ് കൂടി വരുമോ എന്ന കാര്യമാണ് എല്ലാവരും സംശയത്തോടെ ഉറ്റുനോക്കുന്നത്