Proud moment for Keralites! Priyanka Radhakrishnan included in New Zealand ministry<br />ന്യൂസിലന്‍ഡിലെ ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ ഇത്തവണ മലയാളി തിളക്കം. മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡിന്റെ പുതിയ മന്ത്രിസഭയില്‍ അംഗമായി. സാമൂഹികം, യുവജന ക്ഷേമം സന്നദ്ധ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍. എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക കഴിഞ്ഞ 14 വര്‍ഷത്തോളമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്.