ലോകം മുഴുവന്‍ ജോ ബൈഡന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ആഘോഷിക്കുമ്പോള്‍, തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എവിടെയാണെന്ന് അന്വേഷിക്കുകയായിരുന്നു ലോക മാധ്യമങ്ങള്‍. പരാജയം ഉറപ്പയതോടെ ശനിയാഴ്ച്ച രാവിലെ വൈറ്റ് ഹൗസില്‍ നിന്നും പുറത്തേക്ക് പോയ ഡൊണാള്‍ഡ് ട്രംപിനെ പിന്നെ കാണുന്നത് വിര്‍ജീനയിലെ ഒരു ഗോള്‍ഫ് ക്ലബ്ബിലാണ്