Not just Kamala Harris, US President-elect Joe Biden too has relatives in India<br />അമേരിക്കയില്‍ വൈസ് പ്രസിഡന്റായ കമലാ ഹാരിസിന്റെ ഇന്ത്യന്‍ ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇപ്പോഴിതാ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ വേരുകളുണ്ടെന്നാണ് വ്യക്തമാകുന്നത്. എനിക്ക് ഇന്ത്യയില്‍ ബന്ധുക്കളുണ്ടെന്ന് 2013 ഇന്ത്യാ സന്ദര്‍ശന വേളയില്‍ ബൈഡന്‍ പഞ്ഞിരുന്നു. ആ സമയത്ത് കമലയുടെ തമിഴ്‌നാട് ബന്ധം വാര്‍ത്തകളില്‍ പോലും വന്നിരുന്നില്ല. മുംബൈയിലാണ് ബന്ധുക്കള്‍ ഉള്ളതെന്നും ബൈഡന്‍ പറഞ്ഞിരുന്നു. തനിക്ക് ഇന്ത്യയില്‍ നിന്ന് ഇക്കാര്യം സൂചിപ്പിച്ച് ഒരു കത്ത് വന്നിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു. 1972ലാണ് ആ കത്ത് തന്നെ തേടിയെത്തിയതെന്നും ബൈഡന്‍ പറഞ്ഞിരുന്നു.<br /><br />
