മമ്മൂട്ടി-ജി മാര്‍ത്താണ്ഡന്‍ കൂട്ടുകെട്ടില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. മെഗാസ്റ്റാര്‍ ക്ലീറ്റസ് എന്ന കഥാപാത്രമായി അഭിനയിച്ച ചിത്രം സ്വതന്ത്ര സംവിധായകനായുളള ജി മാര്‍ത്താണ്ഡന്റെ ആദ്യ ചിത്രം കൂടിയായിരുന്നു. വേഷത്തിലും രൂപത്തിലുമെല്ലാം ഏറെ പ്രത്യേകതയുളള നായക കഥാപാത്രമായിരുന്നു ചിത്രത്തില്‍ മമ്മൂക്ക അവതരിപ്പിച്ചത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്. അതേസമയം സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി നടത്തിയ തയ്യാറെടുപ്പുകളെകുറിച്ച് ഒരു അഭിമുഖത്തില്‍ ജി മാര്‍ത്താണ്ഡന്‍ തുറന്നുപറഞ്ഞിരുന്നു