Toll Cabin On Alappuzha Bypass Destroyed By Timber-Laden Lorry<br />ഇന്നലെ ഉദ്ഘാടനം ചെയ്ത് ആലപ്പുഴ ബൈപ്പാസിന്റെ ടോള്‍ബൂത്ത് തകര്‍ന്നു. പുലര്‍ച്ചെ തടിയുമായി എത്തിയ ലോറി ഇടിച്ചാണ് ടോള്‍ ബൂത്തിന് കേടുപാട് ഉണ്ടായത്. കൊമ്മാടിയില്‍ സ്ഥാപിച്ച കൗണ്ടറുകളില്‍ ഒന്നാണ് പൂര്‍ണമായും പൊളിഞ്ഞത്.ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിച്ചിട്ടില്ലാത്തതിനാല്‍ തൊഴിലാളികള്‍ ആരും ഇവിടെ ഉണ്ടായിരുന്നില്ല.ലോറിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ബൈപ്പാസ് കാണാനെത്തുന്നവരുടെ തിരക്കുമൂലം ഇന്നലെ വൈകിട്ടും അപകടങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ ബൈപ്പാസിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്<br /><br /><br />