India vs England Live Score, 1st Test Day 2 Updates

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനവും ആധിപത്യം പുലര്‍ത്താനുറച്ച് ഇംഗ്ലണ്ട്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 എന്ന മികച്ച നിലയിലാണ് ഇംഗ്ലണ്ടുള്ളത്. സെഞ്ച്വറിയോടെ നായകന്‍ ജോ റൂട്ട് (128) ക്രീസിലുണ്ട്. അതിനാല്‍ത്തന്നെ വമ്പന്‍ സ്‌കോര്‍ പ്രതീക്ഷയിലാണ് സന്ദര്‍ശകരുള്ളത്.