Surprise Me!

അഴകും ആഡംബരവും; 2021 ഔഡി A4 ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

2021-02-24 1 Dailymotion

2008-ലാണ് ഔഡി ആദ്യമായി A4 സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അക്കാലത്ത് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും താങ്ങാനാവുന്ന ആഢംബര സെഡാനുകളിലൊന്നായിരുന്നു A4. 2008-ല്‍ പോലും സെഡാനില്‍ നിരവധി സവിശേഷതകളും ശക്തമായ എഞ്ചിനുകളും കമ്പനി നല്‍കിയിരുന്നു. തല്‍ഫലമായി വാഹനം ആഢംബര കാര്‍ വിപണിയില്‍ ആകര്‍ഷകമായ ഓഫറായി മാറുകയും ചെയ്തു.<br /><br />2021-ലേക്ക് കടക്കുമ്പോള്‍, ഔഡി ഇപ്പോള്‍ A4-ന്റെ അഞ്ചാം തലമുറ പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ (2021) ഔഡി A4 അതിന്റെ ഡിസൈന്‍, ഇന്റീരിയര്‍, എഞ്ചിന്‍ എന്നിവയില്‍ സൂക്ഷ്മമായ അപ്ഡേറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ അഞ്ചാം തലമുറ A4 സെഡാന്‍ പതിപ്പില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളും ലഭിച്ചിരിക്കുന്ന അപ്‌ഡേറ്റുകളും എന്തൊക്കെയെന്ന് പരിശോധിക്കാം.

Buy Now on CodeCanyon