<br />വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ആരു ഭരിക്കണമെന്ന് എന്‍ഡിഎ തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.അഴിമതിയുടേയും തട്ടിപ്പിന്റെയും ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്.സിപിഎമ്മിന്റെ ഉദകക്രിയ പിണറായിയിൽ തന്നെ നടക്കുമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.ബംഗാളിലേയും ത്രിപുരയിലേയും സിപിഎമ്മിന്‍റെ അക്കൗണ്ട് ബിജെപി പൂട്ടിക്കഴിഞ്ഞതായും കേരളത്തിലെ അക്കൗണ്ട് ഉടന്‍ പൂട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.<br /><br /><br />
