Nithyananda bans Indians from travelling to Kailasa over COVID-19 second wave<br />തന്റെ രാജ്യമായ കൈലാസത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് വിവാദ ആള്‍ദൈവം നിത്യാനന്ദ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, മലേഷ്യ, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്കുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിലൂടെയാണ് യാത്രാവിലക്കിന്റെ കാര്യം നിത്യാനന്ദ അറിയിച്ചത്. ഏതായാലും ഇതുസംബന്ധിച്ച വാര്‍ത്തകളും വീഡിയോയും പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുന്നുണ്ട്