തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിൽ സംഭവിക്കുന്നതെന്ത്? <br /><br />കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ: എസ് എസ് ലാലിന്റെ അഭ്യര്‍ത്ഥനാ നോട്ടീസുകൾ ചാക്കില്‍ കെട്ടി ഓടയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം എഞ്ചിനിയറിങ് കോളേജിന് സമീപത്തെ തലക്കോണം കുഞ്ചുവീട് ക്ഷേത്ര റോഡിനടുത്ത് അടഞ്ഞു കിടന്ന ഓടയിൽ നിന്നാണ് പോസ്റ്ററുകൾ കണ്ടെത്തിയത്.ശ്രീകാര്യം കൗൺസിലർ സ്റ്റാൻലി ഡിക്രൂസിന്റെ നേതൃത്വത്തിൽ ഓട വൃത്തിയാക്കുമ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിൽ നോട്ടീസുകൾ കണ്ടെത്തുന്നത്.ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്നും ഡോ എസ് എസ് ലാൽ വൺഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
