ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു 219 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌കെ വിക്കറ്റിന് നാലു റണ്‍സ് 218 അടിച്ചെടുത്തു. മുംബൈയ്‌ക്കെതിരേ ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഏറ്റവുമുയര്‍ന്ന സകോര്‍ കൂടിയാണിത്. അമ്പാട്ടി റായുഡു (72*), മോയിന്‍ അലി (58), ഫഫ് ഡുപ്ലെസി (50) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് സിഎസ്‌കെയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.<br /><br />