Surprise Me!

മിസൈൽ ആക്രമണത്തിന്റെ ലൈവ് ദൃശ്യങ്ങൾ..മലയാളി യുവതി മരിച്ചു

2021-05-11 2 Dailymotion

മിസൈല്‍ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ്. ഇസ്രയേലിലെ അഷ്‌ക ലോണില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സനോജ് വ്‌ലോഗ് എന്ന പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഒട്ടേറെ മലയാളികളുടെ സ്ഥലമാണിതെന്ന് ഇദ്ദേഹം പറയുന്നു. കെട്ടിടങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.ഇസ്രായേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തില്‍ ഇസ്രായേല്‍ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായാണ് വിവരം

Buy Now on CodeCanyon