GR Anil speaks to the press<br />സര്‍ക്കാര്‍ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അക്കാര്യം അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ. റേഷൻ കടകളിലാണ് വിവരം അറിയിക്കേണ്ടത്. ഇത്തരക്കാര്‍ക്ക് പിൻമാറാൻ അവസരം ഉണ്ടെന്നും ഭക്ഷ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.ബിപിഎൽ റേഷൻ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നൽകാൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. <br />ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരിൽ നടപടിയുണ്ടാകില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.<br />