18 കോടിയുടെ മരുന്ന് സ്വീകരിച്ച നവനീത് ഇവിടെയുണ്ട് | Navaneeth | SMA Child<br /><br />സ്പൈനൽ മസ്കുലർ അട്രോഫിയെന്ന അപൂർവ്വ ജനിതകരോഗത്തിന് മരുന്ന് സ്വീകരിച്ച രണ്ടുവയസ്സുകാരൻ തിരുവനന്തപുരം നഗരത്തിലുണ്ട്.തിരുവനന്തപുരം ഈഞ്ചയ്ക്കൽ സ്വദേശികളായ സന്തോഷ് അനുശ്രീ ദമ്പതികളുടെ മകൻ നവനീതാണ് സോൾഗെൻസ്മയെന്ന വിലകൂടിയ മരുന്ന് സ്വീകരിച്ചിട്ടുള്ളത്.സഹോദരിയുടെ പ്രാർത്ഥന കേട്ട് മലയാളികൾ ഒരാഴ്ചകൊണ്ട് സ്വരൂപിച്ച് നൽകിയ 18 കോടി കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദിന് കരുത്താണ് നവനീത്.മരുന്ന് സ്വീകരിച്ചതോടെ ചെറിയ തോതിലെങ്കിലും നവനീത് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്.
