Complete vaccination has been done in a Villag at Trivandrum<br />18 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ച് തിരുവനന്തപുരം കഠിനംകുളത്തെ പുത്തൻതോപ്പ് നിവാസികൾ. വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചതോടെ ഗ്രാമത്തിലെ 1500 പേരാണ് വാക്സിനെടുത്തത്. അയൽക്കൂട്ടവും, കുടുംബശ്രീയും, നാട്ടുകൂട്ടവും, വിദേശത്തുള്ള പ്രവാസികളുമെല്ലാം ഒത്തുപിടിച്ചതോടെ ഗ്രാമത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ നടത്തി മാതൃകയാവുകയാണ് പുത്തൻതോപ്പ് നിവാസികൾ.