Surprise Me!

'പാൽനിലാവിന്' ഒരു മില്യൺ ആസ്വാദകർ! സന്തോഷം പങ്കിട്ട് സിതാരയും രഞ്ജിൻ രാജും!

2021-10-13 1,454 Dailymotion

പാൽ നിലാവിൻ പൊയ്കയിൽ എന്ന് തുടങ്ങുന്ന ഹൃദയാർദ്രമായ ഗാനം ഏറെ സംഗീതപ്രേമികളുടെ മനം കവർന്നിരുന്നു. ചിത്രത്തിൻ്റെ റിലീസിനു ശേഷം ഈ ഗാനം കൂടുതൽ ആസ്വാദകരിലേക്കുമെത്തി. ഇപ്പോഴിതാ ഗാനം യൂട്യൂബിൽ പത്ത് ലക്ഷത്തിലേറെ ആസ്വാദകരെ നേടിയതിൻ്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗായികയും സംഗീത സംവിധായകനും. <br />രഞ്ജിൻ രാജാണ് ഈ ഗാനത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്, ചെറിയൊരു ഭാഗം ജി വേണുഗോപാലും ചിത്രത്തിനായി ആലപിച്ചിട്ടുണ്ട്. വലിയ പ്രശംസയാണ് ഗാനത്തിന് തുടക്കം മുതലേ ലഭിച്ചു വന്നിരുന്നത്. ഇപ്പോൾ ഗാനം ഒരു മില്യൺ ആസ്വാദകരെ സ്വന്തമാക്കിയതിൻ്റെ സന്തോഷവും രഞ്ജിൻ പങ്കുവെച്ചിട്ടുണ്ട്.

Buy Now on CodeCanyon