Surprise Me!

ഉത്ര കേസിൽ പ്രതിയ്ക്ക് ലഭിച്ച ശിക്ഷയിൽ നിരാശരായി സോഷ്യൽ മീഡിയ

2021-10-13 1,842 Dailymotion

കേരളം ഏറെ കാത്തിരുന്ന ഉത്ര കേസിൽ അപ്രതീക്ഷിത വിധി വന്നതിലെ നിരാശയിൽ പൊതുസമൂഹം . ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ടിട്ടും പ്രതിയായ അടൂർ സ്വദേശി സൂരജിന് പ്രായം പരിഗണിച്ച് കോടതി ഇരട്ടജീവപര്യന്തം മാത്രമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം.ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുക.<br />

Buy Now on CodeCanyon