Surprise Me!

സൂര്യയ്ക്ക് പിന്തുണയേകി പാ രഞ്ജിത്ത്!

2021-11-16 31 Dailymotion

കഴിഞ്ഞ ദിവസം ജയ് ഭീം സിനിമയിൽ വണ്ണിയാർ സമുദായത്തിലുള്ള ആളുകളെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണമുയർത്തി വണ്ണിയാർ സമുദായ നേതാക്കൾ സൂര്യയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.<br /><br />എന്നാൽ നിരവധി പേർ സൂര്യയ്ക്ക് പിന്തുണയുമറിയിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ ട്വിറ്ററിലും ഫേസ്ബുക്കിലുമടക്കം വീ സ്റ്റാൻ്റ് വിത്ത് സൂര്യ എന്ന ഹാഷ് ടാഗും ട്രെൻ്റിംഗായിരുന്നു. ഇപ്പോഴിതാ നടൻ സൂര്യയ്ക്ക് പിന്തുണയുമായി സംവിധായകൻ പാ രഞ്ജിത്ത് രംഗത്തെത്തിയിരിക്കുകയാണ്

Buy Now on CodeCanyon