Surprise Me!

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

2021-11-23 283 Dailymotion

പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 36,040 രൂപയാണ് വില. ഒരു ഗ്രാമിന് 4,505 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില കുത്തനെ ഇടിഞ്ഞു. ട്രോയ് ഔൺസിന് 1,807.86 ഡോളര്‍ എന്ന നിലവാരത്തിലേക്കാണ് വില ഇടിഞ്ഞത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,600 രൂപയായിരുന്നു വില. നവംബര്‍ 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. കഴിഞ്ഞ കുറേ മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആണ് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞത്.

Buy Now on CodeCanyon