It is up to Congress to join TMC-led anti-BJP bloc in Goa: Mamata Banerjee
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്കും പ്രതിപക്ഷത്തിനും കരുത്ത് തെളിയിക്കാനുള്ള അവസരമാണ്. പല തിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പൂര്‍ണമായും തകര്‍ന്നടിയുകയും മറ്റു ചില തിരഞ്ഞെടുപ്പുകളില്‍ ബിജെപി തകര്‍ച്ച നേരിടുകയും ചെയ്തിരിക്കുന്ന വേളയിലാണ് പ്രതിപക്ഷത്ത് പുതിയ മുന്നണി നീക്കം. ഹിമാചല്‍ പ്രദേശിലെയും രാജസ്ഥാനിലെയും ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് കിട്ടിയത്. എന്നാല്‍ ത്രിപുരയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുന്നതും കണ്ടു. തൊട്ടുപിന്നാലെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. ഈ വേളയിലാണ് കോണ്‍ഗ്രസിനോട് കൂടെ വരുന്നോ എന്ന ചോദ്യവുമായി മമത എത്തിയിട്ടുള്ളത്

https://malayalam.oneindia.com/news/india/you-want-to-join-do-that-mamata-banerjee-says-congress-can-join-trinamool-mgp-alliance-in-goa-319068.html