Surprise Me!

ഡയറക്റ്റ് റിലീസ് ആയതോടെ മലയാളികളല്ലാത്ത സിനിമാപ്രേമികളുടെയും ശ്രദ്ധ നേടി 'മിന്നല്‍ മുരളി'

2021-12-19 0 Dailymotion

നെറ്റ്ഫ്ലിക്സിന്‍റെ ഡയറക്റ്റ് റിലീസ് ആയതോടെ മലയാളികളല്ലാത്ത സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ ചിത്രമാണ് 'മിന്നല്‍ മുരളി'. ഇന്ത്യന്‍ പ്രൊഫഷണല്‍ റെസ്‍ലര്‍ ദ് ഗ്രേറ്റ് ഖലിയാണ് ടൊവീനോയ്ക്കും ബാലതാരം വസിഷ്‍ഠ് ഉമേഷിനുമൊപ്പം നെറ്റ്ഫ്ലിക്സ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന മിന്നല്‍ മുരളിയുടെ സംവിധാനം ബേസില്‍ ജോസഫ് ആണ്. ഗോദയ്ക്കു ശേഷം ബേസിലും ടൊവീനോയും ഒരുമിക്കുന്ന ചിത്രമാണിത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.<br />

Buy Now on CodeCanyon