കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ് മുന്‍ എംപിയും നടനുമായ ഇന്നസെന്റ്. മാര്‍ച്ച് മൂന്നിനാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ ഓക്്‌സിജന്റെ അളവ് കുറഞ്ഞിട്ടുണ്ട് കൃതൃമ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നാണ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്. എക്‌മോ സപ്പോര്‍ട്ടിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നത് <br /> <br />
