ഇന്ത്യക്കാരായ ഹിന്ദുക്കള്‍ രാജ്യം വിടണമെന്ന സിഖ്സ് ഫോര്‍ ജസ്റ്റീസ്(എസ്എഫ്ജെ) സംഘടനയുടെ ആഹ്വാനം വിവാദത്തില്‍. ഈ ആഹ്വാനം തള്ളി കനേഡിയന്‍ മന്ത്രിമാര്‍ രംഗത്തു വന്നു. എസ്എഫ്ജെയുടെ ആഹ്വാനത്തെ അപലപിച്ച് പൊതുസുരക്ഷാ വകുപ്പ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് രംഗത്തെത്തി.
